Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paint Business.

Alappuzha

പെ​യി​ന്‍റ് വ്യാ​പാ​ര​മേ​ഖ​ല ത​ക​ർ​ക്ക​രു​ത്

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ പ്ര​മു​ഖ പെ​യി​ന്‍റ് നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ വ്യാ​പാ​രി വി​രു​ദ്ധ ന​യ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലെ പെ​യി​ന്‍റ് വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്ക​രു​തെ​ന്ന് കേ​ര​ള പെ​യി​ന്റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഐ. ന​ജാ​ഹ്. ചെ​റു​കി​ട പെ​യി​ന്‍റ് വി​പ​ണ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും അ​നാ​രോ​ഗ്യ​ക​ര​മാ​യ വി​പ​ണ​ന ത​ന്ത്ര​ങ്ങ​ൾ രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തു​മൂ​ലം സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം പെ​യി​ന്‍റ് വ്യാ​പാ​രി​ക​ളും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർദ​ത്തി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​മാ​ണ്. വ്യാ​പാ​രി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റുക​ൾ​ക്കു മു​ൻ​പാ​കെ പ​ല​ത​വ​ണ അ​വ​ത​രി​പ്പി​ച്ചി​ട്ടും തെ​റ്റു​ക​ൾ തി​രു​ത്താ​തെ വ്യാ​പാ​രി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തു​ട​രു​ന്ന​തി​നാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നും കെ.​ഐ. ന​ജാ​ഹ് പ​റ​ഞ്ഞു.

എ​കെ​പി​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺവ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഐ. ന​ജാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​നൈ​സാം, ട്ര​ഷ​ർ സ​ജീ​വ് തോ​പ്പി​ൽ ഡി. ​ത​മ്പാ​ൻ, ടോ​മി​ച്ച​ൻ ക​ള​ങ്ങ​ര, ക്ല​മ​ന്‍റ് തെ​ങ്ങ​നാം​ക​ളം, ജെ.​ജെ. സോ​ബി​ൻ, ബെ​ന​ഡി​ക്ട് എ​ഴു​നൂ​റ്റി​ൽ, നൈ​നാ​ൻ തോ​മ​സ്, റ​ഫീ​ഖ്, ജ​യ​കൃ​ഷ്ണ​ൻ, നി​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

27ന് ​പെ​യി​ന്‍റ് വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന ക​മ്മി​റ്റി എ​റ​ണാ​കു​ള​ത്ത് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം വി​ജ​യി​പ്പി​ക്കാ​ൻ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽനി​ന്ന് 100 പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നും ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, കാ​യം​കു​ളം മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​നു​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ന് സി​യാ​ദ് ന്യൂ ​സ്റ്റാ​ർ, പു​ഷ്പ​കേ​ശ​ൻ, ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up